പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗ്രൗണ്ടിലേക്ക്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തിലേക്കിറങ്ങുന്നു. എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ്. ചെന്നൈയ്ക്കാണ് മത്സരം ഏറ്റവും നിര്‍ണായകം. രാജസ്ഥാന് ഇതടക്കം മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മതി പ്ലേ ഓഫ് ഉറപ്പിക്കാന്‍. ഒന്നാം സ്ഥാനവുമായി പ്ലേ ഓഫിലെത്താന്‍ തുടര്‍ ജയങ്ങളും. ചെന്നൈയ്ക്ക് 12 കളിയില്‍ 12 പോയിന്റുകളാണ്. നെറ്റ് റണ്‍റേറ്റ് ബലത്തില്‍ നാലില്‍ നില്‍ക്കുന്നുണ്ട് അവര്‍. ഈ മത്സരമടക്കമുള്ള രണ്ട് പോരാട്ടങ്ങള്‍ തുടരെ ജയിച്ചാല്‍ അവര്‍ക്ക് നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താന്‍ സാധിക്കും.

Also Read: അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മോദിയുടെ ഗ്യാരന്റി: ഉദ്ധവ് താക്കറെ

സന്തുലിതമാണ് രാജസ്ഥാന്‍. മികച്ച ബൗളര്‍മാരായ, ഫോമിലുണ്ടായിരുന്ന മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരന എന്നിവരുടെ അഭാവം ചെന്നൈ ബൗളിങിനെ ബാധിച്ചിട്ടുണ്ട്. ബാറ്റിങില്‍ ചെന്നൈ കരുത്തോടെ നില്‍ക്കുന്നു.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് രാജസ്ഥാന്‍ വരുന്നത്. അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ചിന്തിക്കുന്നില്ല. ചെന്നൈയും അവസാന മത്സരം തോറ്റാണ് എത്തുന്നത്. അവര്‍ക്കും ജയം അനിവാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News