ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനേറ്റ കനത്ത പ്രഹരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ 106 റണ്‍സിന്റെ കനത്ത തോല്‍വി. ഇതിനുപിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനും ടീം അംഗങ്ങള്‍ക്കും പിഴശിക്ഷയും ചുമത്തി. കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരിലാണ് ടീമിന് മുഴുവനായി പിഴ ചുമത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇതേ കുറ്റം ആവര്‍ത്തിച്ചതിനാലാണ് ടീം ക്യാപ്റ്റൻ ഋഷഭ് പന്തിന് പിഴ, 24 ലക്ഷം രൂപ പിഴയൊടുക്കണം. ടീം തെറ്റ് ആവര്‍ത്തിച്ചതിനാലാണ് ഇംപാക്റ്റ് പ്ലെയര്‍ അടക്കം പ്ലേയിങ് ഇലവനിലുണ്ടായിരുന്ന എല്ലാവര്‍ക്കും പിഴചുമത്തിയിരിക്കുന്നത്.
മാച്ച് ഫീയുടെ 25 ശതമാനമോ, ആറ് ലക്ഷം രൂപയോ, ഇതിൽ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന്‍ ഒഴികെയുള്ള ടീം അംഗങ്ങള്‍ പിഴയായി അടക്കേണ്ടത്. മുൻപ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഋഷഭ് പന്തിന് പിഴയിട്ടിരുന്നു. 12 ലക്ഷം രൂപയായിരുന്നു അന്ന് പിഴയായി അടക്കേണ്ടിവന്നത്. ഇത്തവണ വീണ്ടും തെറ്റ് ആവർത്തിച്ചപ്പോൾ പിഴ ഇരട്ടിയായി.
Also Read; തിരുവനന്തപുരം തരൂരിന് വിമതൻ; യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു
ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മത്സര വിലക്കാണ് ഋഷഭ് പന്തിനെ കാത്തിരിക്കുന്നത്. മൂന്നാമതും തെറ്റ് ആവർത്തിക്കുമ്പോൾ 30 ലക്ഷം രൂപയും ഒരു മത്സര വിലക്കുമാണ് ക്യാപ്റ്റന് നേരിടേണ്ടി വരിക. ടീം അംഗങ്ങള്‍ക്ക് 12 ലക്ഷമോ, മാച്ച് ഫീസിന്റെ 50 ശതമാനമോ, കുറവ് ഇതാണോ അതാവും പിഴ അടക്കേണ്ടി വരിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here