‘തല’യുടെ വിളയാട്ടം; ചെപ്പോക്കിനെ ആവേശത്തിലാക്കി ധോണിയുടെ തകര്‍പ്പന്‍ ക്യാച്ച്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചെടുത്ത താരം ആരാധകരുടെ മനം കവര്‍ന്നു. ചെപ്പോക്കില്‍ നിറഞ്ഞുനിന്ന ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ധോണിയുടെ ഈ ക്യാച്ചിനായി. പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ച് ധോണിയുടെ തകര്‍പ്പന്‍ ക്യാച്ച്. ഗുജറാത്ത് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു ഈ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.

ഡാരില്‍ മിച്ചല്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് ധോണി പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് പന്ത് ധോണി ചാടി പിടിച്ചു.

Also Read: ഹൈക്രോസിന്റെ പുത്തന്‍ വേരിയന്റുമായി ടൊയോട്ട

നിലവില്‍ ഐപിഎല്ലിലെ പ്രായം കൂടിയ താരമാണ് ധോണി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് 42 വയസായി. മിക്കവാറും ഈ ഐപിഎല്‍ സീസണ്‍ താരത്തിന്റെ അവസാനത്തേതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇത്തവണ പിന്‍മാറിയതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News