ഇന്നും മഴ പെയ്താൽ കിരീടം ആർക്ക്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ കിരീട പോരാട്ടം മഴ മൂലം ഞായറാഴ്ച മാറ്റി വെച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്ന് മുമ്പ് അഞ്ച് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സും നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റന്‍സും കിരീടം സ്വന്തമാക്കാൻ ഇന്ന് ഏറ്റുമുട്ടും.

മത്സരം നടക്കുന്ന അഹമ്മദാബാദിൽ ഇന്നും കാലാവസ്ഥ അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യതകളുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. 22 ശതമാനമാണ് മഴ പെയ്യാൻ സാധ്യത. എങ്കിലും മത്സരസമയത്ത് മഴ ഉണ്ടായേക്കില്ലെന്നാണ് പ്രതീക്ഷ.

ഐപിഎല്ലിലെ നിയമങ്ങള്‍ പ്രകാരം റിസര്‍വ് ദിനത്തിലും മഴ പെയ്ത് മത്സരം തടസപ്പെട്ടാൽ ജേതാക്കളെ കണ്ടെത്താന്‍ മാര്‍ഗങ്ങളുണ്ട്. സാധ്യതയുണ്ടെങ്കില്‍ അഞ്ച് ഓവര്‍ മത്സരമായിരിക്കും ആദ്യം പരിഗണിക്കുക. ഇതും നടന്നില്ലെങ്കിൽ സൂപ്പര്‍ ഓവറിലൂടെയായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുക.

അഞ്ച് ഓവര്‍ മത്സരവും സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുന ടീമിനെ വിജയികളായി പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. സൂപ്പർ ഓവർ നടക്കാതെ വന്നാൽ ഗുജറാത്ത് കിരീടം നിലനിർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News