ഐപിഎല്ലിൽ തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ തട്ടകമായ അഹമ്മദാബാദിൽ രാത്രി 7:30 നാണ് മത്സരം. മത്സരത്തിൽ ടോസ് നിർണായകമാകും എന്നാണ് വിലയിരുത്തലുകൾ. ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിംഗിനയക്കാനാണ് സാധ്യത.
സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ച് പ്ലേ ഓഫിൽ ഇടം ഉറപ്പിക്കാനായിരിക്കും നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് തിങ്കളാഴ്ച കളത്തിൽ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ഹൈദരാബാദ് ഇന്ന് ജയിച്ച് നിലമെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക. മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചിൽ മറ്റ് പല ടീമുകളുടേയും പ്ലേ ഓഫ് സാധ്യതകൾ തല്ലിക്കെടുത്താൻ അത് സഹായിക്കും.
ഐപിഎല്ലിൽ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു ടീമും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 12 മത്സരങ്ങളിൽ നിന്നും 16 പോയൻ്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 12 കളികളിൽ നിന്നും 15 പോയൻ്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്. 12 കളികളിൽ നിന്നും 14 പോയൻ്റുള്ള മുംബൈയും 12 കളികളിൽ നിന്നും 13 പോയൻ്റുമായി ലഖ്നൗവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.12 കളികളിൽ നിന്നും 12 പോയൻ്റുമായി ബാംഗ്ലൂർ നിലവിൽ അഞ്ചാം സ്ഥാത്തും 13 കളികളിൽ 12 പോയിന്റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തുമാണ്.
കൊൽക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളായ് യഥാക്രമം 6 മുതൽ 9 വരെ സ്ഥാനങ്ങളിൽ. കൊൽക്കത്തക്ക് നിലവിൽ 13 കളികളിൽ നിന്നും 12 പോയൻ്റാണുള്ളത്. 12 കളികളിൽ നിന്നും 12 പോയൻ്റാണ് പഞ്ചാബിനുള്ളത്. ഹൈദരാബാദിന് 12 മത്സരങ്ങളിൽ നിന്നും 8 പോയൻ്റുകളാണുള്ളത്. 13 മത്സരങ്ങളിൽ നിന്നും 8 പോയൻ്റ് മാത്രമുള്ള ഡൽഹിയാണ് പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here