ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍, ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിങ്സിനെയും രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസ് ഡല്‍ഹി കാപ്പിറ്റല്‍സിനെയും നേരിടും.
രണ്ടുതവണ ഐപിഎല്‍ കിരീട ജേതാക്കളാണെങ്കിലും കഴിഞ്ഞ എട്ടുസീസണുകളിലായി കപ്പില്ലാത്തതിന്റെ ക്ഷീണമകറ്റാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പുതിയ ക്യാപ്റ്റന്‍ നിതീഷ് റാണയുടെ കീഴിലാണ് ഇത്തവണ ടീം ഇറങ്ങുക. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ടിം സൗത്തി തുടങ്ങിയ താരങ്ങളിലെ പ്രതീക്ഷയിലാണ് കൊല്‍ക്കത്ത.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബ് കിങ്സിന്റെ വരവ്. പുതിയ ക്യാപ്റ്റനായി ധവാനെ പഞ്ചാബ് ചുമതലയേല്‍പ്പിച്ചതിലും ടീമിന് ലക്ഷ്യങ്ങളുണ്ട്. ഇതുവരെ കപ്പടിക്കാത്തതിന്റെ ചീത്തപ്പേര് മാറ്റുകയാണ് ധവാന്‍ പ്രധാനമായും ചെയ്യാനുള്ളത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ വന്‍തുക മുടക്കി പഞ്ചാബ് ടീമിലെത്തിച്ചതും വലിയ സ്വപ്നങ്ങള്‍ കണ്ടാണ്. ലിയാം ലിവിങ്സ്റ്റണ്‍, രാഹുല്‍ ചഹാര്‍, കഗീസോ റബാഡ, നഥാന്‍ എല്ലിസ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ടീമിന് ഗുണകരമാകും. വൈകീട്ട് 3.30-ന് മൊഹാലിയിലാണ് മത്സരം.
രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഡേവിഡ് വാര്‍ണറിന്റെ നായകത്വത്തിലിറങ്ങുന്ന ഡല്‍ഹി ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്, അരങ്ങേറ്റ സീസണില്‍ നാലാം സ്ഥാനത്തെത്തിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ഇത്തവണ മുന്നോട്ടുള്ള കുതിപ്പിന് സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജയം അനിവാര്യമാണ്. സ്വന്തം കാണികള്‍ക്കുമുന്നില്‍ ഊര്‍ജസ്വലതയോടെ കളിച്ച് കളംപിടിക്കാനാണ് കെഎല്‍ രാഹുലിന്റെ നായകമികവിലിറങ്ങുന്ന ലഖ്നൗ ലക്ഷ്യമിടുന്നത്. രാത്രി 7.30-ന് ലഖ്നൗവിലെ ഏകന സ്‌പോര്‍ട്സ് സിറ്റി ഗ്രൗണ്ടിലാണ് ആവേശപ്പോരാട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here