ഐ.പി.എല്‍ മെഗാലേലം ജിദ്ദയിൽ; 574 താരങ്ങള്‍; അറിയാം കൂടുതൽ വിവരങ്ങൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം രണ്ടുദിവസങ്ങളിലായി നടക്കും.ഈമാസം 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുക. 574 താരങ്ങളാണ് മെഗാ ലേലത്തില്‍ പങ്കെടുക്കുക. ടീമുകള്‍ റിലീസ് ചെയ്ത ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളും ലേലത്തില്‍ ഉൾപ്പെടും. 574 താരങ്ങളില്‍ 366 പേരും ഇന്ത്യക്കാരാണ്. 208 പേര്‍ വിദേശ താരങ്ങളും. ഇതില്‍ത്തന്നെ മൂന്ന് താരങ്ങൾ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഉള്ളവരാണ്.

Also read:അർധസെഞ്ച്വറി കഴിഞ്ഞൊരു സഞ്ജുവിന്റെ പടുകൂറ്റൻ സിക്സ്; പതിച്ചത്  മുഖത്ത്   കണ്ണീരോടെ മുഖംപൊത്തി യുവതി–വിഡിയോ

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് , ഈവര്‍ഷവും മല്ലിക സാഗര്‍ തന്നെയായിരിക്കും ലേലം നിയന്ത്രിക്കുക എന്നാണ്. കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗ് ലേലംവിളിയും നിയന്ത്രിച്ചിരുന്നത് മല്ലിക സാഗര്‍ തന്നെയായിരുന്നു. ഇതിന് മുൻപ് ഹ്യൂഹ് എഡ്‌മെഡെസാണ് ലേലം നിയന്ത്രിച്ചിരുന്നത്. നവംബര്‍ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ലേലം തുടങ്ങുമെന്നാണ് വിവരം.ലേലത്തില്‍ ഉള്‍പ്പെട്ടവരില്‍ 318 ഇന്ത്യന്‍ താരങ്ങള്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളാണ്. 12 വിദേശ താരങ്ങളും അണ്‍ക്യാപ്പ്ഡ് താരങ്ങളായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News