ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാത്തവര്‍ ഇവര്‍

prithvi-shaw-umran-malik

ഐപിഎല്‍ മെഗാതാരലേലത്തിന്റെ അവസാന ദിനത്തിലും വിറ്റുപോകാതെ ഒരുപിടി താരങ്ങള്‍. ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്, പൃഥ്വി ഷാ, ഷര്‍ദുല്‍ ഠാക്കൂര്‍, ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് എന്നിവരെ ആരും എടുത്തില്ല. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുള്‍ റഹ്മാന്‍, കെയിന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്സ്, അല്‍സാരി ജോസഫ്, ഡാരല്‍ മിച്ചല്‍, മൊയീന്‍ അലി, ബെന്‍ ഡക്കറ്റ് എന്നിവരും വിറ്റുപോയില്ല.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് താരമായിരുന്നു ഉമ്രാന്‍. 75 ലക്ഷം അടിസ്ഥാന വിലയുള്ള ഉമ്രാന്‍ മാലിക് ഐപിഎല്ലിലെ അതിവേഗ ബൗളറായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷായും ലേലത്തില്‍ പോയില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്നു മുസ്തഫിസുള്‍ റഹ്മാന്. ഷര്‍ദുല്‍ ഠാക്കൂര്‍ കഴിഞ്ഞ സീസണില്‍ വന്‍തുകക്ക് ലേലത്തില്‍ പോയിരുന്നു.

Read Also: ഐപിഎല്‍ കളിക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ആദിവാസി താരത്തെ അറിയാം; സ്വന്തമാക്കിയത് മുംബൈ

സമീപകാലത്തൊന്നും ദേശീയ ടീമില്‍ കളിക്കാത്ത ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ലേലത്തില്‍ ശ്രദ്ധേയ താരമായി. 10.75 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഭുവിയെ എടുത്തത്. മുംബൈ ഇന്ത്യന്‍സും താരത്തിനായി രംഗത്തുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News