ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ സാം കറന് പിഴ. അമ്പയറുടെ തീരുമാനത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചതിന് കറന്‍ മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കണം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമ്പയറോടു കറന്‍ അതൃപ്തി രേഖപ്പെടുത്തിയത്.
Also Read: ‘നരേന്ദ്രമോദി ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടം’: രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്
മൂന്ന് വിക്കറ്റിനാണ് മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടത്. തുടര്‍ച്ചയായി നാലാം മത്സരമാണ് പഞ്ചാബ് പരാജയപ്പെടുന്നത്. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഓവറുകള്‍ തീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു സാധിച്ചില്ല. ഇതോടെ അവരുടെ നായകന്‍ ഫാഫ് ഡുപ്ലെസിക്കും പിഴ ശിക്ഷയുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിനു ഡുപ്ലെസി 12 ലക്ഷം പിഴയൊടുക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here