ഐപിഎല്‍ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്

ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മൂന്ന് കോടി 60 ലക്ഷത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയത്. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും റോബിന്‍ മിന്‍സിന്റെ പിതാവ് വ്യക്തമാക്കി.

Also Read: സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിൽ പൊലീസ് തെളിവെടുപ്പ് നടത്തി

താരത്തിന്റെ സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. ഐപിഎല്‍ ആരംഭിക്കാന്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് താരത്തിന്റെ മുട്ടിനടക്കം പരിക്കേറ്റത്. പരിക്കു സാരമുള്ളതല്ലാത്തതിനാല്‍ ഉടന്‍ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഝാര്‍ഖണ്ഡ് സ്വദേശിയാണ് റോബിന്‍ മിന്‍സിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News