ഐപിഎൽ പതിനാറാം സീസൺ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ലീഗ് ഘട്ടത്തിൽ നിന്നും അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് ടീമുകൾ കടക്കുമ്പോൾ ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായത് രണ്ട് ടീമുകൾക്ക് മാത്രമാണ് . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പർ കിംഗ്സുമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. ഒന്നാം ക്വാളിഫയറില്‍ ഇവർ തമ്മിൽ ഏറ്റുമുട്ടും.
കൊല്‍ക്കത്തക്കെതിരെ 77 റൺസിന് വിജയിച്ചതോടെയാണയാണ് രണ്ടാം സ്ഥാനക്കാരായി ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടുന്നത്.ഇതോടെ നെറ്റ് റണ്‍റേറ്റിന്റെ പിൻബലത്തിൽ പോയൻ്റ് പട്ടികയിൽ ചെന്നൈ രണ്ടാം സ്ഥാനവും ഒപ്പം ക്വാളിഫയറിലേക്കുള്ള യോഗ്യതയും ഉറപ്പിക്കുകയായിരുന്നു. നിലവിൽ ചെന്നൈക്കൊപ്പം 14 കളികളിൽ നിന്നും 17 പോയൻ്റ് നേടിയ ലഖ്നൗ എലിമിനേറ്റർ വിഭാഗത്തിൽ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും എതിരാളികൾ ആരാണ് എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും
ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. അതേ സമയം തോല്‍ക്കുന്ന ടീമിന് എലിമിനേറ്ററില്‍ വിജയിച്ചെത്തുന്ന ടീമിനെ പരാജയപ്പെട്ട് പ്ലേ ഓഫിലെത്താനുള്ള അവസരം വീണ്ടും ലഭിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് കരുത്തരായ ചെന്നൈ വീഴ്ത്താനാവുമോയെന്നതാണ് ക്രിക്കറ്റ് ആരാധകർ എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎൽ പന്ത്രണ്ടാം പ്ലേ ഓഫ് കളിക്കുന്ന ചെന്നൈ ഇത്തവണ വീണ്ടും കിരീടം ചൂടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം തന്നെ ഒന്നാം ക്വാളിഫയറില്‍ പ്രതീക്ഷിക്കാം.
ക്രിക്കറ്റ് ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളിയായി ആര് എത്തും എന്ന കാര്യമറിയാൻ വേണ്ടിയാണ്. മുംബൈ ഇന്ത്യന്‍സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ രണ്ട് ടീമുകളിൽ ഒന്ന് രണ്ടാം ടീമായി എലിമിനേറ്ററിൽ എത്താനാണ് കൂടുതല്‍ സാധ്യത. മുംബൈക്കും ബാംഗ്ലൂരിനും അവസാന മത്സരം സ്വന്തം തട്ടകങ്ങളിലാണ്. ഈ മത്സര ഫലങ്ങളാവും എലിമിനേറ്ററിലെ ലഖ്‌നൗവിന്റെ എതിരാളിയായി ആര് എത്തും എന്ന് നിശ്ചയിക്കുക. ബാംഗ്ലൂരിൻ്റെ എതിരാളി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തും മുംബൈയുടെ എതിരാളി താരതമ്യേനെ ദുര്‍ബലരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്. അത് കൊണ്ട് തന്നെ ഈ മത്സരങ്ങളിൽ ആര് വീഴും ആര് വാഴും എന്നത് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഹൈദരാബാദ് മുംബൈയെ പരാജയപ്പെടുത്തുകയോ മുംബൈ 80 റണ്‍സില്‍ താഴെ ജയിക്കുകയോ ചെയ്താല്‍ ബാംഗ്ലൂർ എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളികളാവാം. ഇനി മുംബൈ ഹൈദരാബാദിനെ ചെറിയ മാർജിനിൽ തോല്‍പ്പിച്ചാലും ബാംഗ്ലൂരിന് നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിൽ പ്ലേ ഓഫിന് യോഗ്യത ലഭിക്കും.കാരണം രണ്ട് ടീമുകളും അവസാന മത്സരം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് ആണ് നിര്‍ണായകമാവുക. അതായത് അഞ്ച് റണ്‍സില്‍ താഴെ ഗുജറാത്തിനോട് തോറ്റാലും ബാംഗ്ലൂരിന് സാധ്യതകൾ ഉണ്ട്. സഞ്ജു സാംസണിൻ്റെ രാജസ്ഥാന്‍ റോയല്‍സ് 14 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെയുണ്ട്. മുംബൈയും ബാംഗ്ലൂരും വലിയ തോല്‍വി വഴങ്ങിയാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here