തുടക്കം ഗംഭീരമാക്കി പഞ്ചാബ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിന് തകര്‍ത്തു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിനു തകര്‍ത്തു പഞ്ചാബ് വിജയം കൈവരിച്ചു. പേസ് ഓള്‍ റൗണ്ടര്‍ സാം കറന്റെ അര്‍ധ സെഞ്ച്വറിയാണ് കളി പഞ്ചാബിനെ വിജയിത്തിലെത്തിച്ചത്. താരം ആറ് ഫോറും ഒരു സിക്സും സഹിതം 47 പന്തില്‍ 63 റണ്‍സെടുത്തു. ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍ 21 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം താരം 38 റണ്‍സ് വാരി പുറത്താകാതെ നിന്നു.

17 പന്തില്‍ പ്രഭുസിമ്രാന്‍ സിങ് 26 റണ്‍സെടുത്തും 16 പന്തില്‍ 22 റണ്‍സെടുത്തു ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സ്‌കോറിലേക്ക് സംഭാവന നല്‍കി. ഡല്‍ഹിക്കായി ഖലീല്‍ അഹമദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് പൊരെല്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത്.
താരം പത്ത് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News