മഴപ്പേടിയില്‍ ഇന്ന് പഞ്ചാബ് x ഡല്‍ഹി പോരാട്ടം

ഐപിഎല്ലില്‍ ശനിയാഴ്ച പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഡല്‍ഹിയുടെ തട്ടകത്തില്‍ ഏഴരക്കാണ് മത്സരം. വിജയം മാത്രം ലക്ഷ്യമിട്ട് ഡല്‍ഹിയും പഞ്ചാബും കളത്തില്‍ ഇറങ്ങുമ്പോള്‍ കാണികള്‍ക്ക് അതൊരു വിരുന്നാകും എന്നാണ്പ്രതീക്ഷ.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. എന്നാല്‍ ചില കണക്കുകള്‍ ഡല്‍ഹിയ്ക്ക് ഇപ്പോഴും വിദൂര സാധ്യത നല്‍കുന്നുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഒരു പക്ഷേ ഡല്‍ഹിക്ക് പ്ലേ ഓഫ് കളിക്കാനാകും. അതിനാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാകും ഡല്‍ഹി കളത്തില്‍ ഇറങ്ങുന്നത്.നിലവില്‍ 11 കളികളില്‍ 4 വിജയങ്ങള്‍ മാത്രമുള്ള ഡല്‍ഹി പത്താം സ്ഥാനത്താണ്. 11 കളികളില്‍ 5 വിജയങ്ങളുള്ള പഞ്ചാബ് നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാനായാല്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ മറികടന്ന് പഞ്ചാബിന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാം. പരാജയപ്പെട്ടാല്‍ പ്ലേ ഓഫിലെത്താനുള്ള പഞ്ചാബിനുള്ള മോഹങ്ങള്‍ക്കും അത് തിരിച്ചടിയാവും.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദില്ലിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News