ഐപിഎല്‍ റണ്‍വേട്ട; അഞ്ച് സ്ഥാനങ്ങളില്‍ ഈ താരങ്ങള്‍

ഐപിഎല്‍ റണ്‍വേട്ടയിലെ അഞ്ചുസ്ഥാനക്കാര്‍ ഇവരൊക്കെയാണ്. അഞ്ച് മത്സരങ്ങളില്‍ 316 റണ്‍സുള്ള വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 105.33 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് നേടിയത്്. 31 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്തുണ്ട്. 38.20 ശരാശരിയില്‍ 191 റണ്‍സാണ് സായ് നേടിയത്. രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് മൂന്നാമത്. 92.50 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. നാലാംസ്ഥാനത്ത് ശുഭ്മാന്‍ ഗില്ലാണ് 45.75 ശരാശരിയിലാണ് ഗില്ലിന്റെ നേട്ടം. 147.58 സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ മത്സരത്തോടെ മറ്റൊരു ഗുജറാത്ത് താരവും ആദ്യ അഞ്ചിലെത്തി.

Also Read:  റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 6565 രൂപ

വിക്കറ്റ് നേട്ടത്തില്‍ രാജസ്ഥാന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ ഒന്നാമത് തുടരുന്നു. നാല് മത്സരങ്ങളില്‍ എട്ട് വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ഏഴ് വിക്കറ്റുകളുള്ള ഖലീല്‍ അഹമ്മദ്, മോഹിത് ശര്‍മ, മുസ്തഫിസുര്‍ റഹ്‌മാന്‍, ജെറാള്‍ഡ് കോട്സീ എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.

അതേസമയം, ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News