ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18-ാം സീസൺ ആദ്യം പ്രഖ്യാപിച്ചതിനേക്കാള്‍ ഒരു ആഴ്ച വൈകും. മാര്‍ച്ച് 21-ന് കൊല്‍ക്കത്തയില്‍ സീസണ്‍ ആരംഭിക്കും എന്നാണ് സൂചന. മെയ് 25ന് അതേ വേദിയിലാണ് ഫൈനല്‍. 18ാം സീസണ്‍ ഷെഡ്യൂളിലെ മാറ്റങ്ങളെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്.
നവംബര്‍ 22ന് ജിദ്ദയില്‍ നടന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയ കത്തില്‍, ടൂര്‍ണമെന്റ് ‘മാര്‍ച്ച് 14 വെള്ളിയാഴ്ച മുതല്‍ മെയ് 25 ഞായറാഴ്ച വരെ’ നടക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചത്. അടുത്ത രണ്ട് ഐപിഎല്‍ സീസണുകളുടെയും തീയതികള്‍ ഇതോടൊപ്പം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
Read Also: പഞ്ചാബിലെ വീര്യം ഒഡീഷയോടും; ആത്മവിശ്വാസത്തോടെ മഞ്ഞപ്പട ഇന്ന് സ്വന്തം തട്ടകത്തിൽ
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാര്‍ച്ച് 9ന് നടക്കുന്നതിനാല്‍ ആണ് മാറ്റമെന്നാണ് സൂചന. ചാമ്പ്യൻസ് ട്രോഫി ഫൈനൽ കഴിഞ്ഞ് അഞ്ചാം ദിവസം ഐപിഎൽ തുടങ്ങുന്നത് താരങ്ങൾക്ക് പ്രയാസമാകും. ഇക്കാര്യത്തിൽ സംപ്രേഷണ മാധ്യമങ്ങൾക്ക് എതിർപ്പുണ്ട്. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൌണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉദ്ഘാടന മത്സരവും ഫൈനലും നടക്കും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. കൃത്യമായ ഷെഡ്യൂള്‍ ഉടനെ വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here