ഐപിഎൽ; ബാംഗ്ലൂരിനും രാജസ്ഥാനും വിജയത്തുടക്കം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനാണ് ബാംഗ്ലൂരിൻ്റെ വിജയം. നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. അഞ്ചാമനായി ക്രീസിലെത്തിയ തിലക് വർമയാണ് മുംബൈ നിരയിലെ ടോപ്പ് സ്കോറർ. പുറത്താകാതെ46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. ഒരു ഘട്ടത്തിൽ മൂന്നിന് 20 റൺസെന്ന നിലയിലും നാലിന് 48 റൺസെന്ന നിലയിലും തകർന്ന മുംബൈയെ കരകയറ്റിയത് തിലകിൻ്റെ ഇന്നിംഗ്സായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ ഡുപ്ലേസിയുടെയും അർധസെഞ്ച്വറികളുടെ മികവിൽ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. കോഹ്‌ലി പുറത്താകാകെ 82 റൺസും ഡുപ്ലേസി 73 റൺസും നേടി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16.2 ഓവറിൽ ബാംഗ്ലൂർ വിജയലക്ഷ്യം മറികടുന്നു.

ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 72 റൺസിന് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 32 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ എന്നിവർ രാജസ്ഥാന് വേണ്ടി അർധ സെഞ്ച്വറി നേടി.

രാജസ്ഥാൻ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ.4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാൻ്റെ വിജയശില്പി. ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റുമായി ചാഹലിന് മികച്ച പിന്തുണ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News