ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് 183 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെട്ടതിൽ 182 റൺസെടുത്തു. 29 പന്തിൽ 47 റൺസ് നേടിയ ഹെൻട്രിച്ച് ക്ലാസൻ ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ.അബ്ദുൾ സമദ് (39) അൻമോൾ പ്രീത് സിംഗ് (36) എയ്ദൻ മാർക്രം (28), രാഹുൽ ത്രിപാഠി (20) എന്നിവർ ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തി.രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ക്രൂണാൽ പാണ്ഡ്യയാണ് ലഖ്നൗ ബോളിംഗ് നിരയിൽ നിരയിൽ തിളങ്ങിയത്. യുധ് വിര്‍സിങ്, അവേശ് ഖാന്‍, യഷ് ഠാക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഹൈദരാബാദ് ഒരു മാറ്റവുമായി കളത്തിൽ ഇറങ്ങിയപ്പോൾ ലഖ്‌നൗ രണ്ട് മാറ്റം വരുത്തി. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ സന്‍വീര്‍ സിംഗിനെ ഹൈദരാബാദ് ടീമില്‍ ഉള്‍പ്പെടുത്തി. ദീപക് ഹൂഡ, മുഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം ലഖ്നൗ നിരയിൽ യുവദധീര്‍ സിംഗ്, പ്രേരക മങ്കാദ് എന്നിവര്‍ ടീമിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News