ഐപിഎല്‍ പതിനാറം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ഞായറാഴ്ച നടക്കുന്ന കലാശട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ യോദ്ധാക്കള്‍ ധോണിപ്പടയെ നേരിടും. ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന റണ്‍മലയാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്.
ഗുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മുംബൈക്ക് തിരിച്ചടിയായത്. 60 പന്തുകളില്‍ 129 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയത് സംഭാവന. പത്ത് സിക്‌സും ഏഴ് ഫോറും യുവതാരം പറത്തി. 31 പന്തുകളില്‍ 43 റണ്‍സ് നേടിയ സായ് സുദര്‍ശനും 13 പന്തുകളില്‍ 28 റണ്‍സ് നേടിയ. നായകന്‍ പാണ്ഡ്യയും ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 18.2 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. 38 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. തിലക് വര്‍മ 14 പന്തില്‍ 40 ഉം കാമറൂണ്‍ ഗ്രീന്‍ 20 പന്തില്‍ 30 റണ്‍സ് നേടി പൊരുതിനോക്കിയെങ്കിലും വിജയം മാത്രം അകന്നു നിന്നു.
മോഹിത് ശർമയുടെ ബോളിംഗ് ആണ് മുംബൈ ബാറ്റിംഗ് നിരയെ തകർത്തത്. 2. 2 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടി. മുഹമ്മദ് ഷമി റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റും ജോഷ്വാ ലിറ്റിൽ ഒരു വിക്കറ്റും നേടി. ബാറ്റിംഗ് നിരയിൽ ശുഭ്മാൻ ഗില്ലും ബൗളിംഗ് നിരയിൽ മോഹിത് ശർമയും കളം നിറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം നേടിയ മുംബൈ വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here