നൂർജഹാൻ ഇനി ഇരുട്ടിലല്ല;വൈദ്യുതി എത്തിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥ

ഐപിഎസ് ഉദ്യോഗസ്ഥയായ അനുകൃതിയെ പരിചയപ്പെടുന്നതുവരെ നൂർജഹാന്റെ ജീവിതത്തിൽ വെളിച്ചം ഉണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലെല്ലാം വൈദ്യുതി കണക്ഷൻ ലഭിച്ചപ്പോഴും നൂർജഹാന്റെ വീട് മാത്രം ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നൂർജഹാന്റെ വീട്ടിലും വെളിച്ചം തെളിഞ്ഞിരിക്കുകയാണ്.

Also Read:ചാലിയാർ പുഴയിൽ ചാടിയ നവദമ്പതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് എഴുപതുകാരിയായ നൂർജഹാനെ അനുകൃതി പരിചയപ്പെടുന്നത്. സമീപത്തുള്ള വീടുകളിലെല്ലാം വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടും തന്റെ വീട്ടിൽ മാത്രം വൈദ്യുതിയില്ലെന്ന വിവരം നൂർജഹാൻ അനുകൃതിയെ അറിയിച്ചു. ഇതോടെ നൂർജഹാന്റെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു അനുകൃതി. വൈദ്യുതി കണക്ഷൻ ലഭിച്ചതോടെ വീട്ടില്‍ സ്വിച്ചുകളും ബള്‍ബുകളുമെല്ലാം ഘടിപ്പിച്ചു.

Also Read:വള്ളംകളി അപകടം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് കൈരളി ന്യൂസ് സംഘം

ഭർത്താവിന്റെ മരണശേഷം നൂർജഹാൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയാണ് ഇവർ. നൂർജഹാന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ച സന്തോഷം അനുകൃതി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വീട്ടിൽ ബൾബ് തെളിഞ്ഞപ്പോൾ സന്തോഷം കൊണ്ട് നൂർജഹാന്റെ കണ്ണുനിറയുന്നതും അനുകൃതിയെ കെട്ടിപ്പിടിക്കുന്നതും വീ‍ഡിയോയിൽ കാണാം. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അനുകൃതിയെയും പൊലീസ് ഉദ്യേ​ഗസ്ഥരെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News