സ്വന്തം തട്ടകത്തില്‍ ഇപ്‌സ്വിച്ചിനെ പഞ്ഞിക്കിട്ട് മാഞ്ചസ്റ്റര്‍ സിറ്റി; ഹാളണ്ടും സംഘവും ആറാടിയപ്പോള്‍ യുണൈറ്റഡിന് നിരാശ

ipswichtown-vs-man -city-epl

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്‌സ്വിച്ച് ടൗണിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇപ്‌സ്വിച്ച് തട്ടകമായ പോര്‍ട്ട്മാന്‍ റോഡിലായിരുന്നു മത്സരം. ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ഫില്‍ ഫോദന്‍ ഇരട്ടഗോള്‍ നേടി.

എര്‍ലിങ് ഹാളണ്ട് അടക്കം ഗോള്‍ നേടിയിട്ടുണ്ട്. 27, 30, 42, 49, 57, 69 മിനുട്ടുകളിലായിരുന്നു ഗോള്‍വേട്ട. ഈ മത്സരത്തോടെ 38 പോയിന്റുമായി നാലാം സ്ഥാനത്താണ് സിറ്റി.

Read Also: പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് നീരജ് ചോപ്ര; ടെന്നീസ് താരം ഹിമാനിയെ മിന്നുകെട്ടി

അതേസമയം മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടു. അഞ്ചാം മിനുട്ടില്‍ തന്നെ ബ്രൈട്ടന്റെ യാങ്കുബ മിന്തെ യുണൈറ്റഡിന്റെ ചങ്ക് തകര്‍ത്ത് ബ്രൈറ്റണിനായി ഗോള്‍ നേടിയിരുന്നു. 23ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തെങ്കിലും 60, 76 മിനുട്ടുകളില്‍ തിരിച്ചടിച്ച് ബ്രൈറ്റണ്‍ വിജയം നേടുകയായിരുന്നു.

News Summary: Manchester City beats Ipswich Town in the English Premier League.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News