നല്ല കിടിലൻ ബാറ്ററി ലൈഫ്! മത്സരം കടുപ്പിക്കാൻ ഐക്യു 13 എത്തി

IQOO 13

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് എസ്ഒസി ചിപ്പിന്റെ കരുത്തുമായി ഐക്യു 13 ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 5 ലാണ് ഫോണിന്റെ പ്രവർത്തനം.50 എംപി ക്യാമറയും റിയർ ക്യാമറയും 32 എംപി സെൽഫി ഷൂട്ടറും മികച്ച ക്യാമറ അനുവഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ബാറ്ററി ലൈഫും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഐക്യു 13ന്റെ വില, ലഭ്യത;

12ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 512ജിബി, 16ജിബി റാം + 256ജിബി, 16ജിബി റാം + 512ജിബി, 16ജിബി റാം+ 1ടിബി എന്നീ അഞ്ച് സ്റ്റോറേജ് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,999 (ഏകദേശം 47,200രൂപ ),12ജിബി റാം + 512ജിബി വേരിയന്റിന് സിഎൻവൈ 4,499 (ഏകദേശം 53,100രൂപ ) എന്നിങ്ങനെയാണ് വില. മറ്റ് വേരിയന്റുകളുടെ വില: 16ജിബി റാം + 256ജിബി- സിഎൻവൈ 4,299 (ഏകദേശം 50,800രൂപ ),16ജിബി റാം + 512ജിബി- സിഎൻവൈ 4,699 (ഏകദേശം 55,500രൂപ ),16ജിബി റാം+ 1ടിബി- സിഎൻവൈ 5,199 (ഏകദേശം 61,400രൂപ ).നാല് കളർ ഓപ്‌ഷനുകളിൽ എത്തുന്ന ഈ ഹാൻഡ്‌സെറ്റ് വിവോ ചൈന ഇ സ്റ്റോർ വഴി ഇപ്പോൾ പർച്ചെസ് ചെയ്യാവുന്നതാണ്. ഫോണിന്റെ ഇന്ത്യൻ ലോഞ്ച് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഐക്യു 13ന്റെ ഫീച്ചറുകൾ;

6.82-ഇഞ്ച് 2കെ (1,440 x 3,168 പിക്സൽസ് ) ഡിസ്‌പ്ലേയോട് കൂടിയാണ് ഈ ഫോണിന്റെ രൂപകൽപ്പന. മുൻപ് സൂചിപ്പിച്ചത് പോലെ ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് എസ്ഒസി ചിപ്പിന്റെ കരുത്തുമായാണ് ഈ മോഡൽ എത്തുന്നത്.ക്യാമറ ഡിപ്പാർട്ട്മെന്റിലേക്ക് വന്നാൽ, 50 എംപി പ്രൈമറി സെൻസർ, 50 എംപി അൾട്രാ വൈഡ് ഷൂട്ടർ എണ്ണിവാണ്റിയർ ക്യാമറയിൽ ഉൾപ്പെടുന്നു.സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൻസറും ഫോണിൽ ഘടിപ്പിച്ചിട്ടുണ്ട്.

5 ജി, 4 ജി എൽടിഇ, വൈ-ഫൈ 7 , ബ്ലൂടൂത്ത് 5 . 4 , എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്. 6,150 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഇത് 120 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ നൽകുന്നുണ്ട്.207 ഗ്രാമാണ് ഫോണിന്റെ ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News