സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഐക്യൂ 13-ൻ്റെ ഇന്ത്യയിലെ ലോഞ്ചിങ് ഉടനെ. Realme GT 7 പ്രോയ്ക്ക് ശേഷം Qualcomm Snapdragon 8 Elite പ്രോസസര്‍ നല്‍കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഫോണായിരിക്കും iQOO 13. കൂടാതെ 3 ദശലക്ഷത്തിലധികം Antutu സ്‌കോര്‍ ഉണ്ടെന്നും അവകാശപ്പെടുന്നു.
ലോഞ്ചിങ് ലൈവ് എപ്പോള്‍, എവിടെ കാണാം?
ഉച്ചയ്ക്ക് ആരംഭിക്കുന്ന ലൈവ് ഇവന്റോടെ iQOO 13 ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യും. ലിങ്ക്: https://www.youtube.com/watch?v=uia3lHDaOdw
പ്രതീക്ഷകൾ
ഇന്‍കമിങ് കോളുകള്‍, അറിയിപ്പുകള്‍, ഗെയിമിങ് സെഷനുകള്‍, മ്യൂസിക് എന്നിവയ്ക്കിടെയും ഓണാകുന്ന ക്യാമറ ഐലൻഡിന് ചുറ്റുമുള്ള RGB ഹാലോ ലൈറ്റിങ് ഉണ്ടാകും. 8.13 എംഎം കനം മാത്രമുള്ള ഫോൺ ലെജന്‍ഡ് എഡിഷന്‍, നാര്‍ഡോ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും.
ചൈനയുടെ സവിശേഷതകള്‍ നോക്കുമ്പോള്‍, iQOO 13-ല്‍ 6.82-ഇഞ്ച് 2K+ 144Hz BOE Q10 LTPO AMOLED ഡിസ്പ്ലേ 4,500 nits-ന്റെ ഏറ്റവും ഉയര്‍ന്ന ബ്രൈറ്റ്നസ്സ് ഉണ്ടാകും. 50MP സോണി IMX921 പ്രൈമറി സെന്‍സര്‍, 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 50MP 3x ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. മുന്‍വശത്ത് 32 എംപി ഷൂട്ടര്‍ ഉണ്ടായിരിക്കാം. 6,000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാര്‍ജിങും പ്രതീക്ഷിക്കുന്നുണ്ട്.
വില
iQOO 13 12GB റാം/256GB സ്റ്റോറേജ് വേരിയന്റിന് 55,000 രൂപയില്‍ താഴെയായിരിക്കും വില. ഇത് ലോഞ്ച് ഓഫറുകളുള്ള ഫോണിന്റെ വിലയായിരിക്കാം, കൃത്യമായ വില അല്‍പ്പം കൂടുതലായിരിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here