കാത്തിരുന്ന ആരാധകർക്ക് ക്രിസ്മസ് സമ്മാനവുമായി ഐക്യൂ എത്തുന്നു. ബ്രാൻഡിന്‍റെ പ്രീമിയം ഫ്ലാഗ്ഷിപ് വിഭാഗത്തിലെ ഏറ്റവും പുതിയ ഫോണായ ഐക്യൂ 13 ആണ് ഡിസംബറിൽ ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ക്യാമറക്ക് ചുറ്റും ഘടിപ്പിച്ചിരിക്കുന്ന ഹാലോ എൽ ഇ ഡി ലൈറ്റ് ആണ് ഐക്യൂ 13 ന്‍റെ മുഖ്യ ആകർഷണം. കൂടാതെ ‘പെർഫോമൻസ് ബീസ്റ്റ്’ എന്നു വിശേഷിപ്പിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് മറ്റൊരു പ്രധാന പ്രത്യേകത. ഫോൺ ഡിസംബർ 3 ന് ഇന്ത്യയിൽ അവതരിപ്പിക്കും.
മറ്റു സവിശേഷതകൾ: 144hz 6.7 ഇഞ്ച് ബി ഒ ഇ എൽറ്റിപിഒ ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേ, 50 എം പി ഐ എം എക്‌സ് മെയിൻ കാമറ, 50 എം പി ടെലിഫോട്ടോ, 50 എം പി അൾട്രാ വൈഡ്, ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ, 120 വാട്ട് അതിവേഗ ചാർജിങ് സപ്പോർട്ട് ഉള്ള 6100 mAh ബാറ്ററി, IP68 വാട്ടർ പ്രൂഫ്, എൻ എഫ് സി, ഐ ആർ ബ്ലാസ്റ്റർ, LPDDR 5X റാം, യു എഫ് സി 4.0 സ്റ്റോറേജ് കപ്പാസിറ്റി, ഫൺടച്ച് ഒ എസ് 15 തുടങ്ങി പ്രീമിയം സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കുന്ന നിരവധി ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളോടെയാണ് ഐക്യൂ 13 വരുന്നത്. 58999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here