ബാറ്ററി, ക്യാമറ… എല്ലാം ഒന്നിനൊന്നിന് മെച്ചം; ഐക്യു സെഡ്9എസ് 5ജി, സെഡ്9എസ് പ്രോ 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ക്വാല്‍കോം, മീഡിയടെക് മിഡ്റേഞ്ച് പ്രോസസറുകളുടെ കരുത്തുമായാണ് ഈ ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.5,500 എംഎച്ച് ബാറ്ററി, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് സ്മാര്‍ട്ട്ഫോണിന്റെ മറ്റ് ചില പ്രധാന സവിശേഷതകള്‍.മൂന്ന് സ്റ്റോറേജ് വേരിയന്റുകളുമായെത്തുന്ന മോഡലുകള്‍ക്ക് ബാറ്ററി, ക്യാമറ, കണ്ക്ടിവിറ്റി വിഭാഗങ്ങളില്‍ ചില സമാനതകള്‍ ഉണ്ട്.

ALSO READ: ട്രംപിന് തോല്‍ക്കുമെന്നുള്ള ഭയം, അമേരിക്ക പുതിയ അധ്യായത്തിനായി തയാറെടുക്കുന്നു: ഒബാമ

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകളുടെ ഇന്ത്യയിലെ വില, ലഭ്യത

8 ജിബി റാം, 128 ജിബി സ്റ്റോറേജ്- ബേസ് വേരിയന്റ് , 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഐക്യൂ സെഡ്9എസ് പ്രോയ്ക്കുള്ളത്.24,999 രൂപയാണ് ബേസ് വേരിയന്റി്ന്റെ വില.8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 28,99 രൂപയുമാണ് വില. ഫ്ലാംബോയന്റ ഓറഞ്ച്, ലക്സ് മാര്‍ബിള്‍ എിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ ഈ മോഡലിനുണ്ട്.

8 ജിബി റാം, 128 ജിബി സ്റ്റോറേജ്- ബേസ് വേരിയന്റ് , 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എിങ്ങനെ മൂ് വേരിയന്റുകളാണ് ഐക്യു സെഡ്9എസ് 5ജിയ്ക്കും ഉള്ളത്.എാല്‍ ഇവയ്ക്ക് സെഡ്9എസ് പ്രോ 5ജി വേരിയന്റുകളേക്കാള്‍ വില അല്‍പ്പം കുറവാണ്.8 ജിബി റാം, 128 ജിബി സ്റ്റോറേജിന് 19,999 രൂപയാണ് വില.21,999 രൂപയ്ക്ക് 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റും 23,999 രൂപയ്ക്ക് 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റും പര്‍ച്ചേസ് ചെയ്യാം.ടൈറ്റാനിയം മാറ്റ് കളര്‍, ഒനിക്സ് ഗ്രീന്‍ എിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളാണ് ഈ മോഡലിനുള്ളത്.ഐസിഐസിഐ ,എച്ചഡിഎഫ്സി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്മാര്‍’്ഫോണ്‍ പര്‍ച്ചേസി്ങ് വേളയില്‍ കമ്പനി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.ഐക്യു സെഡ്9എസ് പ്രോ 5ജിയ്ക്ക് 3000 രൂപയും ഐക്യു സെഡ്9എസ് 5ജിക്ക് 2000 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.ആമസോണ്‍, ഐക്യു ഇ-സ്റ്റോര്‍ എിവിടങ്ങളില്‍ നിന്നും ഫോണ്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്.

ALSO READ: ഇന്ത്യ റെസ്‌റ്റോറന്റിനോടൊന്ന് മുട്ടിനോക്കിയതാ… ഒടുവില്‍ മുട്ടുകുത്തിച്ചു! 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് അറുതി

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകളുടെ സവിശേഷതകള്‍

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകള്‍ ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 14ലാണ് പ്രവര്‍ത്തിക്കുന്നത്.ഇരു മോഡലുകളും 287പിപിഐ പിക്സല്‍ ഡെന്‍സിറ്റി, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നിവയോട് കൂടിയ 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുത്.സ്നാപ്പ്ഡ്രാഗണ്‍ 7 ജന്‍ 3 ചിപ്പ്സെറ്റോട് കൂടി ഐക്യു സെഡ്9എസ് പ്രോ 5ജി എത്തുമ്പോള്‍ മീഡിയടെക് ഡൈമന്‍സിറ്റി 7300 എസ്ഒസി ചിപ്പാണ് സെഡ്9എസ് 5ജിയ്ക്ക് കരുത്ത് പകരുത്.

ഒപ്റ്റിക്സിലേക്ക് വന്നാല്‍, രണ്ട് മോഡലുകളിലും 50 എംപി പ്രൈമറി ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 2 എംപി ഡെപ്ത് സെന്‍സറും പ്രോ മോഡലില്‍ 8 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് കമ്പനി നല്‍കിയിരിക്കുന്നത്.രണ്ട് മോഡലുകളുടേയും കണക്ടിവിറ്റി ഓപ്ഷനുകള്‍ സമാനമാണ്.ഇതില്‍ 4ജി, 5ജി എല്‍ടിഇ, വൈഫൈ-6, ബ്ലൂടൂത്ത് 5.4.ജിപിഎസ്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട എന്നിവയാണ് ഉള്‍പ്പെടുന്നത്.5,500 എംഎഎച്ച് ബാറ്ററിയാണ് രണ്ടിലുമുള്ളത്.സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ 44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും പ്രോ മോഡല്‍ 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുമാണ് പിന്തുണയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News