13,000 രൂപക്ക് ഐക്യൂഒഒയുടെ പുതിയ ഫോണ്‍; ഉടന്‍ ഇന്ത്യയിലെത്തും

ഐക്യൂഒഒ ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും. മെയ് 16നാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുക. നിരവധി ഫീച്ചറുകള്‍ ഉള്ള ഐക്യൂഒഒ z9x ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 13,240 രൂപ മുതല്‍ 16,700 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഇതിനോടകം തന്നെ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് ഫോണിന്റെ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. Qualcomm Snapdragon 6 Gen 1 ചിപ്‌സെറ്റാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 4GB+128GB, 6GB+128GB, 8GB+128GB എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളില്‍ ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.

6.72 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സിന്റെ പരമാവധി തെളിച്ചം തുടങ്ങി നിരവധി ഫീച്ചറുകളോട് കൂടിയാണ് ഫോണ്‍ വരിക. 50എംപി മെയിന്‍ സെന്‍സറും 2എംപി ഡെപ്ത് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ഉണ്ടാവുക. മുന്‍വശത്ത് 8 എംപി സെല്‍ഫി ക്യാമറ സൂക്ഷ്മമായ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ സഹായിക്കും. 6,000mAh ബാറ്ററിയാണ് ഇതിന് കരുത്തേകുക. ഒറ്റ ചാര്‍ജില്‍ ദീര്‍ഘനേരം ഉപയോഗിക്കാനാകും. കൂടാതെ, 44W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ, ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് നിറയ്ക്കാനും സാധിക്കും.

ഡ്യൂറബിലിറ്റിക്കായി IP64 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗ്, തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1, എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News