വെറും 157 പന്തില്‍ പുറത്താകാതെ 346, ടീമിന് 563 റണ്‍സ്!; ഏകദിനത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ഈ 14കാരി

ira-jadhav-u19-mumbai

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ വലിയ ജയത്തിന്റെ ഇന്ത്യന്‍ റെക്കോര്‍ഡ് എന്നിങ്ങനെ ഒരുപിടി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് മുംബൈ താരം ഇറാ ജാദവ്. മേഘാലയക്കെതിരായ അണ്ടര്‍ 19 വനിതാ ഏകദിനത്തില്‍ ആയിരുന്നു റെക്കോർഡുകൾ ഒന്നൊന്നായി പിറന്നത്.

157 പന്തില്‍ നിന്ന് 346 റണ്‍സാണ് ഈ 14കാരി സ്വന്തമാക്കിയത്. ഈ സ്കോർ ഏകദിനത്തിൽ ടീമുകളുടെ ടോട്ടലുകളേക്കാള്‍ വലുതാണ്. 42 ഫോറും 16 സിക്സുമടങ്ങുന്നതായിരുന്നു ഇറാ ജാദവിന്റെ ഇന്നിങ്സ്.

Read Also: ഐപിഎല്‍ ഒരാഴ്ച വൈകും; ഉദ്ഘാടന മത്സരം മാര്‍ച്ച് 21ന് കൊല്‍ക്കത്തയില്‍

ഇതോടെ അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തം പേരില്‍ കുറിക്കാനും ഇറാ ജാദവിന് സാധിച്ചു. ഈ റണ്‍സിന്റെ ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 563 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ വെറും 19 റണ്‍സിന് ഓൾ ഔട്ടായി. ഇതോടെ 544 റണ്‍സിന്റെ കൂറ്റന്‍ ജയം മുംബൈ സ്വന്തമാക്കി. വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ വലിയ ജയത്തിന്റെ ഇന്ത്യന്‍ റെക്കോര്‍ഡും മുംബൈ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration