വിഷാദരോഗത്തിന് കാരണം മാതാപിതാക്കളുടെ വേർപിരിയൽ; തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ

ആമിർ ഖാന്റെ മകൾ ഇറ ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി തന്റെ വിശേഷങ്ങളൊക്കെയും സോഷ്യൽ മീഡിയയിൽ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ വിഷാദരോഗത്തെ കുറിച്ച് ഇറ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

also read:പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍; പുതുതായി എത്തിയത് 42,059 കുട്ടികൾ, മന്ത്രി വി. ശിവൻകുട്ടി

മാതാപിതാക്കളുടെ വിവാഹമോചനം തന്നെ വിഷാദത്തിലാക്കിയെന്നാണ് ഇറ പറഞ്ഞത്. അച്ഛനും അമ്മയും പരസ്പരം സമ്മതത്തോടെയാണ് പിരിഞ്ഞതെങ്കിലും അത് തനിക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇറ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛന്റേയും അമ്മയുടേയും വിവാഹമോചനമാണ് എന്റെ വിഷാദരോഗത്തിന് കാരണമെന്നാണ് തെറാപ്പിസ്റ്റ് പറയുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഞാൻ ഒരിക്കലും അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തില്ല.വിവാഹ മോചനം വലിയൊരു കാര്യമല്ലെന്ന് മാതാപിതാക്കൾ എന്നെ ബോധ്യപ്പെടുത്തി തന്നിരുന്നു. അച്ഛനും അമ്മയും പരസ്പര ധാരണയില്‍ പിരിഞ്ഞപ്പോള്‍ അത് എന്റെയുള്ളില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കി. എന്നാല്‍, ഞാൻ അതൊന്നും ആരോടും ചര്‍ച്ച ചെയ്തില്ല. ഇപ്പോള്‍ ആഗ്രഹിക്കുന്നത് സന്തോഷകരമായൊരു ജീവിതമാണ്. അതിനായി വിഷാദരോഗത്തില്‍ നിന്ന് മുക്തയാകാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി അച്ഛനും അമ്മയും കൂടെ തന്നെയുണ്ട്’- ഇറ കൂട്ടിച്ചേർത്തു.

also read:‘ആറാട്ടണ്ണനെ ഞാൻ പൊന്നുപോലെ നോക്കും’, അയാൾ പാവമാണ്, പുള്ളിയെ ഉപദ്രവിക്കരുത്: ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News