വിമാനങ്ങളില്‍ പേജറുകൾക്കും വാക്കി ടോക്കികൾക്കും നിരോധനമേർപ്പെടുത്തി ഇറാന്‍

IRAN

വിമാനങ്ങൾക്കുള്ളിൽ പേജറുകളും വാക്കി ടോക്കികളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇറാൻ. ലെബനനിലെ ഹിസ്ബുള്ള സംഘത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍, വാക്കി ടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുൻപ് ദുബായും വിമാനത്തിനുള്ളിൽ ഇവയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ALSO READ; കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി തർക്കം; മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

മൊബൈൽ ഫോൺ ഒഴികെയുള്ള എല്ലാ കമ്മ്യൂണിക്കേഷൻ ഡിവൈസുകൾക്കും വിമാനത്തിനുള്ളിലും  കാര്‍ഗോകളിലും നിരോധനനാം ഏർപ്പെടുത്തിയതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ
വക്താവ് ജാഫർ യാസർലോ അറിയിച്ചു.

ALSO READ;  സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റിന്റെ കരുത്ത്, ഒപ്പം മികച്ച ബാറ്ററി, സ്‌പെക്സ് : ഓപ്പോ കെ12 പ്ലസ് ലോഞ്ച് ചെയ്തു

അടുത്തിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 39 പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം പേർക്ക് ആക്രമണത്തിൽ പരിക്കും പറ്റി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം ആദ്യം ദുബായ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന വിമാനങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനെതിരെ ടെഹ്‌റാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒന്നിലധികം വിമാനക്കമ്പനികൾ ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News