ഇസ്രയേലിന്റെ സുശക്തമായ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നെവാറ്റിം വ്യോമതാവളത്തിലെ 20 എഫ്-35 ഫൈറ്റർ ജെറ്റുകൾ നശിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുന്നത്.
എന്നാൽ ഇറാന്റെ അവകാശവാദത്തെ ഇസ്രയേൽ തള്ളിക്കളഞ്ഞു. മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനമായ അയൺ ഡോം മിക്ക റോക്കറ്റുകളെയും തകർത്തുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
Also Read: ‘പാലുകൊടുത്ത കൈക്ക് തന്നെ കടിച്ചു’; മുതലയുടെ കടിയേറ്റ ജീവനക്കാരന്റെ വീഡിയോ വൈറൽ
സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ എഫ്-35 സ്വന്തമായുള്ള ഏകരാജ്യമാണ് ഇസ്രയേൽ. പ്രത്യേക ഓപ്പറേഷനുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ യുദ്ധവിമാനങ്ങൾ ഉയർന്ന നിലവാരമുള്ള ഫൈറ്റർ ജെറ്റുകളായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് ഈ യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കൾ. 684.75 കോടി രൂപയാണ് ഒരു എഫ്-35 വിമാനത്തിന്റെ വില. 25 എഫ്-35 യുദ്ധവിമാനങ്ങൾ 251938350000 രൂപയ്ക്ക് വാങ്ങുന്നതിനായാണ് ഇസ്രായേൽ അമേരിക്കയുമായി കരാർ ഒപ്പിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here