ക്രിക്കറ്റ് പരിശീലനത്തിന് സൗകര്യങ്ങൾ ഇല്ല , ബി സി സി ഐയോട് സഹായം അഭ്യർത്ഥിച്ച്  ഇറാൻ പരിശീലകൻ

ക്രിക്കറ്റ് താരങ്ങൾക്കുള്ള പരിശീലനത്തിന് സ്റ്റേഡിയം നിർമിച്ചു നല്കണമെന്ന് ബി സി സി ഐ യോട് അഭ്യർത്ഥിച്ച്  ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. താരങ്ങളെ പരിശീലിപ്പിക്കുക, അമ്പയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുക, എന്നീ കാര്യങ്ങളിൽ ബിസിസിഐ സഹായിക്കണമെന്നും അസ്ഗർ ആവശ്യപ്പെട്ടു. താരങ്ങളുടെ ക്രിക്കറ്റ് പരിശീലനത്തിന് മതിയായ സൗകര്യങ്ങളുടെ അഭാവമാണ് സഹായ അഭ്യർത്ഥന നടത്താൻ കാരണം.അഫ്ഗാനിസ്ഥാന്‍ താരങ്ങളുടെ പരിശീലനത്തിനായി ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ബി സി സി ഐ വിട്ടുനല്‍കിയിരുന്നു. ഇതാണ് സഹായ അഭ്യർത്ഥനയ്ക്ക് പ്രേരണയായത്.

Also Read: 21 റണ്‍സ് കൂടിയായാൽ നേട്ടത്തിലെത്താം; സഞ്ജു സാംസനെ കാത്ത് റെക്കോര്‍ഡ്

ഇറാൻ താരങ്ങൾ ധോണിയുടെയും കോഹ്ലിയുടെയും ആരാധകരാണെന്നും, ഐപിഎൽ ൽ താരങ്ങൾക്കു അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും അസ്ഗര്‍ അലി വാർത്ത ഏജൻസിയോട് പ്രതികരിച്ചു. 4000 പേര്‍ക്ക് ഇരിക്കാനുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെങ്കിലും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News