ആരാധികയെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇറാൻ സര്‍ക്കാര്‍ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഇറാനിലെ ഏറ്റവും പഴക്കം ചെന്ന പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബായ എസ്റ്റെഗ്ലാല്‍ എഫ്സിയുടെ ഡിഫന്‍ഡറായ റാമിന്‍ റെസയാനിനെയാണ് വിളിപ്പിച്ചത്. മത്സര ശേഷം ടീമിന്റെ ബസിന് മുന്നിലായിരുന്നു ആലിംഗനം.
പൊതുസ്ഥലത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഇടപഴകലിനെ ഇറാൻ നിയന്ത്രിച്ചിട്ടുണ്ട്. രാജ്യത്തെ കര്‍ശനമായ സാമൂഹിക മാനദണ്ഡങ്ങള്‍ കളിക്കാരന്‍ ലംഘിച്ചുവെന്ന് ചില വിമര്‍ശകര്‍ ആരോപിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഇത്തരം സ്നേഹപ്രകടനങ്ങള്‍ ഇറാനില്‍ അനുചിതമായാണ് കണക്കാക്കപ്പെടുന്നത്.
34 കാരനായ റെസയാന്‍ 60-ലധികം തവണ ഇറാന് വേണ്ടി ജഴ്സി അണിഞ്ഞിട്ടുണ്ട്. ഖത്തറിലും ബെല്‍ജിയത്തിലും ക്ലബ് ഫുട്‌ബോള്‍ കളിച്ചിട്ടുമുണ്ട്. ഏപ്രിലില്‍, മത്സരത്തിനിടെ ആരാധികയെ ആലിംഗനം ചെയ്തതിന് എസ്റ്റെഗ്ലാലിന്റെ ഗോള്‍കീപ്പറായ ഹൊസൈന്‍ ഹൊസൈനിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Key words: Iranian defender Ramin Rezaian
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here