ജർമൻ പൗരത്വമുള്ള ‘വിമതനെ’ ഇറാൻ തൂക്കിലേറ്റി; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജർമനി

jamshid-sharmahd-iran-dissident

ഇരട്ട പൗരത്വമുള്ള ‘വിമതൻ’ ജംഷിദ് ഷർമദിനെ തൂക്കിലേറ്റി ഇറാൻ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് ഇദ്ദേഹത്തിന് ഇറാൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. അതേസമയം, ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ജർമനി പ്രതികരിച്ചു.

യുഎസ് ആസ്ഥാനമായുള്ള രാജവാഴ്ച അനുകൂല ഗ്രൂപ്പിനെ നയിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് ഷർമ്മദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. താൻ ഒരു വക്താവ് മാത്രമാണെന്നും കുടുംബത്തോടെ കഴിയുകയാണെന്നും വാദിച്ച് അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Read Also: പരുക്കേറ്റ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ ആംബുലൻസുമായി ഉക്രൈൻ

യുഎസിൽ താമസിച്ചിരുന്ന ഷർമദിൻ്റെ വധശിക്ഷയെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു. ജംഷിദ് ഷർമദിൻ്റെ കൊലപാതകം കാണിക്കുന്നത് ഇറാനിലെ മനുഷ്യത്വരഹിതമായ ഭരണത്തെയാണെന്ന് ജർമൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക് എക്‌സിൽ പോസ്റ്റ് ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ അട്ടിമറിക്കപ്പെട്ട രാജവാഴ്ച പുനഃസ്ഥാപിക്കാൻ തോണ്ടർ (പേർഷ്യനിലെ ഇടിമുഴക്കം) എന്ന യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പ് ശ്രമിക്കുന്നുവെന്നാണ് ഇറാൻ്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News