ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഒമാനിലെ ഹൂതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

iran meeting with houthi

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മസ്കത്ത് സന്ദർശനത്തിനിടെ യെമനിലെ ഹൂതി വിമത ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുൽസലാമുമായി കൂടിക്കാഴ്ച നടത്തി. വർദ്ധിച്ചുവരുന്ന ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് ഇറാന് പിന്തുണ അഭ്യർത്ഥിച്ച് ലെബനൻ, സിറിയ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങൾ സന്ദർശിച്ച് നടത്തുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച.

ALSO READ: ജമ്മുകശ്മീരിൽ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം

തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിനുള്ള ഇറാന്‍റെ പ്രതിബദ്ധത കൂടിയാണ് പര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്. മുമ്പ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനെതിരായ ഇസ്രായേൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തിരുന്നു. ഗസ്സയിൽ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി ദിവസങ്ങൾക്ക് മുമ്പേ ഇസ്രായേലിലേക്ക് ഇറാൻ മൂവായിരത്തിലധികം മിസൈലുകൾ തൊടുത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News