ഓരോ ആറ് മണിക്കൂറിലും ഒരാള്‍ തൂക്കിലേറ്റപ്പെടുന്ന രാജ്യമായി ഇറാന്‍

ഇറാനില്‍ മതനിന്ദകുറ്റം ചെയ്ത രണ്ട് പേരെ തൂക്കിലേറ്റി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഭരണകൂടം 42 പേരെ തൂക്കിലേറ്റി എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2023ല്‍ മാത്രം 196 വധശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിയത്.

സമൂഹത്തില്‍ ഭയം സൃഷ്ടിച്ച് കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനുള്ള സമൂഹത്തിന്റെ ധൈര്യം ഇല്ലാതാക്കുകയാണ് ഇത്തരം വധശിക്ഷകളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത് എന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി മഹ്മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഓരോ ആറ് മണിക്കൂറിലും രാജ്യത്ത് ഒരാള്‍ വധിക്കപ്പെട്ടു. വധിക്കപ്പെട്ടവരില്‍ പകുതിയിലധികവും ബലൂച്ച് ന്യൂനപക്ഷങ്ങളും, സര്‍ക്കാരിന്റെ കൊലവിളി യന്ത്രത്തിന്റെ ഇരകളായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതില്‍ അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ല്‍ ഇറാനില്‍ വധശിക്ഷ 75 ശതമാനം കൂടിയെന്നും സമൂഹത്തില്‍ ഭയം പരത്തുന്നതിനായി 582 പേരെ ഭരണകൂടം തൂക്കിലേറ്റിയെന്നും ഐഎച്ച്ആറിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതോടെ ഇപ്പോള്‍ വധശിക്ഷകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News