ഇനി എല്ലാവരും ഉപയോഗിച്ചോളൂ… വാട്ട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഇറാൻ

IRAN

വാട്ട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ വിലക്ക് ഇറാൻ പിൻവലിച്ചു. 2022ൽ ഏർപ്പെടുത്തിയ നിരോധനമാണ് ഇറാൻ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. നിയന്ത്രണം മാറുന്നതോടെ ജനങ്ങൾക്ക് ആപ്പുകൾ പഴയപോലെ ഉപയോഗിക്കാൻ സാധിക്കും. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

കര്‍ശനമായ വസ്ത്രധാരണ രീതികള്‍ ലംഘിച്ചു എന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി എന്ന യുവതി മരിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ALSO READ; ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു

ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വാട്ട്സ്ആപ്പും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്ന് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോൾ അദ്ദേഹം നടപ്പാക്കിയിരിക്കുന്നത്.

പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുന്‍ഗണന നല്‍കുന്ന സമീപനം തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News