തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ ഇറാന്റെ മിസൈൽ വർഷം

MISSILE

ഇസ്രയേലിന് നേരെ മിസൈലാക്രണവുമായി ഇറാൻ. ഇറാൻ നൂറിലധികം മിസൈൽ തൊടുത്തതായി റിപ്പോർട്ട്. ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് അപായ സൈറൺ പുറപ്പെടുവിച്ചു.

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എംബസിയെ ബന്ധപ്പെടണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൌസിൽ അടിയന്തര യോഗം ആരംഭിച്ചതായാണ് വിവരം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here