മതനിന്ദ കേസിൽ പ്രശസ്ത ഗായകന്‍ അമീര്‍ ഹൊസൈന്‍ മഗ്സൂദ്ലുവിന് വധശിക്ഷ വിധിച്ച് ഇറാൻ സുപ്രീം കോടതി. നേരത്തേ അഞ്ച് വർഷം ശിക്ഷാവിധിയുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ പരിഷ്കരിച്ച വിധി. മുമ്പ് അഞ്ച് വര്‍ഷത്തെ തടവിനായിരുന്നു വിധിച്ചത്. ടാറ്റലൂ എന്നാണ് ഹൊസൈനിയെ വിളിക്കുന്നത്.
ഇതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ പോകുകയും പ്രോസിക്യൂട്ടറുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയുമായിരുന്നു. ഇസ്ലാമിക പ്രവാചകനെ അവഹേളിച്ചു എന്നാണ് കേസ്. വിധി അന്തിമമല്ലെന്നും ഇപ്പോഴും അപ്പീലിന് സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
Read Also: ഗാസയിലും ഇസ്രയേലിലും ആഹ്ളാദചിത്തരായി ജനത; മൂന്ന് ബന്ദികളെയും 90 തടവുകാരെയും മോചിപ്പിച്ചു
37 കാരനായ അണ്ടർഗ്രൌണ്ട് ഗായകൻ 2018 മുതല്‍ ഇറാനിലെ ഇസ്താംബൂളിലാണ് താമസിച്ചത്. 2023 ഡിസംബറില്‍ തുര്‍ക്കി പൊലീസ് ഇദ്ദേഹത്തെ ഇറാന് കൈമാറുകയായിരുന്നു. അന്ന് മുതല്‍ അദ്ദേഹം ഇറാനില്‍ തടങ്കലിലാണ്. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഇറാനെതിരെ പ്രചാരണം സംഘടിപ്പിച്ചതിനും അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും കുറ്റം ചുമത്തിയിട്ടുമുണ്ട്. റാപ്പ്, പോപ്പ്, ആര്‍- ബി എന്നിവ സംയോജിപ്പിക്കുന്നതിന് പേരുകേട്ട പോപ്പ് ഗായകനാണ് ടാറ്റലൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here