ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചു.ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂർണമായും കത്തി.ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാദൗത്യ സംഘം അറിയിച്ചു.

ALSO READ: രണ്ടര കോടി രൂപ നൽകിയില്ലെങ്കിൽ യുട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കൂടെ അറസ്റ്റിൽ

ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്.

ALSO READ: സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എംവിഡി

കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ജോൾഫയ്ക്കു സമീപം അരാസ് നദിയിൽ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഇറാൻ‌ പ്രസിഡന്‍റ്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration