നിമിഷപ്രിയയുടെ മോചനം; കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ

nimisha-priya-death-sentence-yemen-jail

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ. മാനുഷിക പരി​ഗണനയിൽ സഹായിക്കാൻ തയാറാണെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ALSO READ; അന്ന് കൊറോണ വരുമെന്ന് പറഞ്ഞു, ഇതുവരെയുള്ള ഒരു പ്രവചനം പോലും തെറ്റിയിട്ടില്ല…ഇത്തവണയുമുണ്ട്! വൈറലായി 38കാരൻ്റെ ‘ടൈം ട്രാവൽ’

2017ൽ യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലംകോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. ശിക്ഷാ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖേന യമൻ സർക്കാരിന് നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല.

നിമിഷയുടെ മോചന ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരി അഞ്ചുമാസമായി സനയിലാണ്‌. ഇവർക്ക്‌ സർക്കാർതലത്തിൽ ആവശ്യമായ പിന്തുണ ലഭിക്കേണ്ടതുണ്ട്‌. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദു മെഹ്‌ദിയുടെ കുടുംബത്തിന്റെ തീരുമാനമാണ്‌ ഇനി പ്രധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News