ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ദുബായിലേക്ക് പോകും വഴി ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് എം എസ് സി. ഏരിസ് എന്ന കപ്പല്‍ പിടിച്ചെടുത്തത്..കപ്പലില്‍ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് സൂചന.
ഇസ്രായേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി ഏരിസ് എന്ന കപ്പലാണ് ദുബായിലേക്ക് പോകുന്ന വഴി ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ പാലക്കാടും കോഴിക്കോടും സ്വദേശികളാണ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ എം ബസി ആക്രമിച്ചതോടെ ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സംഭവം.
Also Read: സാമൂഹിക വിരുദ്ധരെ ബഹിഷ്‌ക്കരിക്കും: മാനവീയം വീഥി കൾച്ചറൽ അലയൻസ്
ആക്രമണത്തിന് പിന്നില്‍ റെവലുഷണറി ഗാര്‍ഡാണെന്നാണ് വിലയിരുത്തല്‍. റെവോലുഷന്നരി ഗാര്‍ടും തീരസേനയും കപ്പല്‍ വലഞ്ഞു ഇറാന്റെ ജലാതിര്‍ത്തിയില്ലേക്ക് മാറ്റുകയായിരുന്നു. കമന്റോകള്‍ ഹെലികോപ്റ്ററിലെത്തി കപ്പലില്‍ ഇറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത്വന്നത്. പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here