ചാരവൃത്തിക്ക് ഏറെ കുപ്രസിദ്ധമാണ് ഇസ്രയേലും ചാരസംഘടനയായ മൊസാദും. എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്ത് അത്തരമൊരു വെല്ലുവിളി നേരിടുകയാണ് ഇസ്രയേൽ. ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 30 ഓളം ജൂത പൗരന്മാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതോടെയാണിത്. ഒമ്പത് രഹസ്യ സെല്ലുകളിലായി ആണ് ഇവർ പ്രവർത്തിച്ചത്.
തങ്ങളുടെ മുഖ്യ ശത്രുവിലേക്ക് നുഴഞ്ഞുകയറാനുള്ള ടെഹ്റാന്‍ പതിറ്റാണ്ടുകളായി നടത്തിയ ഏറ്റവും വലിയ ശ്രമമായാണ് ഇസ്രയേൽ ഇതിനെ കാണുന്നത്. ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടെയും വിഫലമായ കൊലപാതക ശ്രമം ഇവരുടെ പദ്ധതിയിൽ ഉള്‍പ്പെടുന്നു, അതേസമയം, ഒരു കൂട്ടം സൈനിക താവളങ്ങളെയും വ്യോമ പ്രതിരോധത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവർ ശേഖരിച്ചിട്ടുണ്ട്.
Read Also: ആക്രമണം വിനോദമാക്കി ഇസ്രയേൽ; സിറിയയിൽ 48 മണിക്കൂറിനിടെ നടത്തിയത് 480 ആക്രമണങ്ങൾ
ഗോലാന്‍ കുന്നുകളിൽ ഉള്‍പ്പെടെയുള്ള ഇസ്രായേലി സേനയുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഒരു അച്ഛനും മകനും കൈമാറിയതായി ഏജന്‍സിയും പൊലീസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേലികളെ രഹസ്യാന്വേഷണം ശേഖരിക്കുന്നതിനും പണത്തിന് പകരമായി ആക്രമണം നടത്തുന്നതിനും വേണ്ടി റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here