‘ഇസ്രയേല്‍ അധികകാലമുണ്ടാകില്ല’; ഇറാന്‍ പരമോന്നത നേതാവിന്റെ അപൂര്‍വ വെള്ളിയാഴ്ച പ്രസംഗം

khamnai-iran

ഇസ്രയേല്‍ അധികകാലം ഭൂമുഖത്തുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനയി. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടെഹ്‌റാനിലെ പള്ളിയിലും പുറത്തും തടിച്ചുകൂടിയ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു.

Also Read: ഇസ്രയേലിന്റെ 20 എഫ് -35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ

പലസ്തീന്‍, ലെബനീസ് സംഘടനകള്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടങ്ങളെ താന്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം പൊതുസേവനമാണ്. മേഖലയിലെ എല്ലാ പ്രദേശങ്ങളും വിഭവങ്ങളും അധീനതയിലാക്കാനുള്ള അമേരിക്കയുടെ ഉപകരണമാണ് ഇസ്രയേലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് അനുയായികള്‍ ഖാംനയിയുടെ വാക്കുകള്‍ സ്വീകരിച്ചത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരമായി ഇറാഖിലെ യു എസ് സൈനിക താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് ശേഷം 2020 ജനുവരിയിലാണ് അദ്ദേഹം ഇതിന് മുമ്പ് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News