പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പലസ്തീന്‍ ജനതയുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് നിലപാട് മയപ്പെടുത്തിയെങ്കിലും ഇറാന്‍ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രയേലിന് യുഎസ് പിന്തുണ തുടര്‍ന്നാല്‍ യുഎസിന് എതിരെ പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ഇസ്രയേല്‍ അധിനിവേശം പ്രാദേശിക യുദ്ധമായി തന്നെ മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
ALSO READ: സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറി: ഡിവൈഎഫ്‌ഐ
എന്നാല്‍ തങ്ങളുടെ പദ്ധതിയെന്താണെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. അതേസമയം സിറിയയിലെയും ഇറാഖിലെ സംഘങ്ങളോട് യുഎസ് സൈന്യത്തെ ആക്രമിക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ടെഹ്‌റാനല്ല വാഷിംഗ്ടണാണ് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഊതിക്കത്തിക്കുന്നതെന്നും ഇറാന്‍ മന്ത്രി കുറ്റപ്പെടുത്തി. പ്രതിരോധത്തിന് അവകാശമുണ്ടെന്ന് യുഎസ് ആവര്‍ത്തിക്കുമ്പോഴും അവര്‍ ഇസ്രായേലിനെ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
ALSO READ: ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍; ശബരിമലയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാം
ഗാസയിലെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് തുടര്‍ന്നാല്‍ പ്രദേശത്തെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാകും. അമേരിക്ക ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സുമായി ബന്ധപ്പെട്ട സിറിയന്‍ സംഘങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ശക്തമായ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here