കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്

irani-cup-mumbai

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യയെ ലീഡിന് അനുവദിക്കാതെ പോരാടിയാണ് മുംബൈയുടെ കിരീടനേട്ടം. മുംബൈയുടെ 15ാം ഇറാനി കപ്പാണ് ഇത്.

Also Read: ടി20 ലോകകപ്പ്: മരണഗ്രൂപ്പില്‍ ഇന്ത്യന്‍ വനിതകളുടെ സാധ്യത ഇനി ഇങ്ങനെ

ഒന്നാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ തനുഷ് കൊട്ടിയന്റെയും അര്‍ധ സെഞ്ചുറി നേടിയ മോഹിത് അവാസ്തിയുടെയും പ്രകടനമികവ് കിരീട നേട്ടത്തിന് തുണച്ചു. ആദ്യ ഇന്നിംഗ്‌സിലെ 121 റണ്‍സിന്റെ ലീഡും മുംബൈക്ക് സഹായമായി.

ആദ്യ ഇന്നിംഗ്‌സില്‍ 537, രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 329 എന്നിങ്ങനെയാണ് മുംബൈയുടെ സ്കോർ നില. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിംഗ്‌സ് 416ല്‍ അവസാനിച്ചു. നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ. എന്നാല്‍, 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News