രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയിലെ പ്രതിയായ ഇറാൻ പൗരനെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെ വിട്ടു

Drug Case

രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയിലെ പ്രതിയായ ഇറാൻ പൗരനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഇറാൻ പൗരൻ സുബൈറിനെയാണ്‌ എറണാകുളം ജില്ലാകോടതി വെറുതെവിട്ടത്‌. മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇയാളെ തിരിച്ചയക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ജയിൽ സൂപ്രണ്ടിനോട്‌ നിർദേശിച്ചത് കേന്ദ്രഅന്വേഷണ ഏജൻസികൾക്കിത്‌ തിരിച്ചടിയായി.

2023 മെയ്‌ 13നാണ്‌ കടലിൽനിന്ന്‌ നാവികസേനയുടെ സഹായത്തോടെ നർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ 15000 കോടി രൂപ വിപണിമൂല്യമുള്ള 2500 കിലോയിലധികം മെത്താംഫെറ്റമിൻ പിടിച്ചത്‌. സുബെറിനെയും പിടികൂടി. ഇറാനിലെ ചബഹാർ തുറമുഖത്ത്‌ നിന്നും മാലദ്വീപിലേക്ക്‌ പോവുകയായിരുന്ന കപ്പലിൽ നിന്നാണ്‌ ഇവ പിടിച്ചെടുത്തത്‌. സുബൈർ പാക്കിസ്ഥാൻ പൗരനാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വാദം. എന്നാൽ ഇയാൾ ഇറാൻ പൗരനാണെന്ന്‌ സ്ഥിരീകരിച്ചു. ഇതടക്കമുള്ള വീഴ്‌ചകളും മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിയാതിരുന്നതുമാണ്‌ സുബൈറിനെ വെറുതെ വിടുന്നതിലേക്ക്‌ നയിച്ചത്‌.

Also Read: വിസ തട്ടിപ്പ് യുവതിയും സുഹൃത്തും അറസ്റ്റിൽ

അതേ സമയം, ലക്ഷദ്വീപ്‌ തീരത്ത്‌നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിലും, മുഴുവൻ പ്രതികളെയും വെറുതെവിട്ടു. 24 പ്രതികളെയാണ്‌ തെളിവുകളുടെ അഭാവത്തിൽ എറണാകുളം ജില്ലാസെഷൻസ്‌ കോടതി (രണ്ട്‌) വെറുതെ വിട്ടത്‌. 2022ലായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ട് ബോട്ടുകളിൽ നിന്നായി 218 കിലോ ഹെറോയിനാണ്‌ ഡിആർഐയും കോസ്‌റ്റുഗാർഡും പിടിച്ചത്‌. മലയാളികൾക്ക്‌ പുറമേ ശ്രീലങ്ക, ലക്ഷദ്വീപ്‌ സ്വദേശികളായിരുന്നു കേസിലെ പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News