പാകിസ്ഥാനില്‍ ഇറാന്റെ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലുവിന്റെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍  രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്.

ALSO READ:  ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് എതിരെ ബലൂച്ചി തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലു ആക്രമണം നടത്തിയിരുന്നു ഇതിന് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. മിസൈലും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.

ALSO READ:  രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട നോര്‍ന്യുസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലെ മന്ത്രി ജാന്‍ അചക്‌സായി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ഇറാനെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി. ഇതിന്റെ പരിണിതഫലം കടുത്തതായിരിക്കുമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News