ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്.12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്.
ALSO READ: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത
തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചു.
ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ജോൾഫയ്ക്കു സമീപം അരാസ് നദിയിൽ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഇറാൻ പ്രസിഡന്‍റ്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ടായിരുന്നു.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here