ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാൻഡർ ജാസിം അൽമസ്‌റുയി അബു അബ്ദുൾ ഖാദർ അടക്കമുള്ള എട്ട് മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി. വടക്കുകിഴക്കൻ ഇറാഖിലെ ഹാംറിൻ മലനിരകളിൽ സംയുക്തസൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവരെ വധിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
“ഇറാഖിൽ തീവ്രവാദികൾക്ക് സ്ഥാനമില്ല, ഇറാഖ് ഭൂമി അവരിൽ നിന്നും അവരുടെ പാപപൂർണമായ പ്രവൃത്തികളിൽ നിന്നും ശുദ്ധീകരിക്കപ്പെടുന്നതുവരെ ഞങ്ങൾ അവരെ അവരുടെ ഒളിത്താവളങ്ങളിലേക്ക് പിന്തുടരുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്യും,” എന്നും എക്സിൽ ഇറാഖ് പ്രധാനമന്ത്രി കുറിച്ചു.
ഓപ്പറേഷനിൽ പങ്കെടുത്ത രണ്ട് യുഎസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്. തോക്കും തിരകളും സ്ഫോടകവസ്തുക്കളും അടങ്ങുന്ന വൻ ആയുധശേഖരവും ഇവിടെ നിന്നും പിടിച്ചെടിത്തിട്ടുണ്ട്.
അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച 80 രാജ്യങ്ങളുടെ സൈനികസഖ്യം ഇറാഖിൽ നിന്ന് പിന്മാറുന്നതിന് കഴിഞ്ഞമാസം ധാരണയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here