യാത്രക്കാര്‍ക്ക് എട്ടിന്റെ പണിനല്‍കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഐആര്‍സിടിസി സൈറ്റ് പണിമുടക്കി. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കാത്ത അവസ്ഥയാണ്.
നമുക്ക് ടിക്കറ്റ് അത്യാവശ്യമാണ്, എന്നാല്‍ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സംവിധാനമാണ് തത്കാല്‍.
യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെയാണ് ഐആര്‍സിടിസി സൈറ്റ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകള്‍ തത്കാല്‍ ക്വാട്ടയ്ക്കായി നീക്കി വെയ്ക്കും.
Also Read ; ഇതുവരെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ ? പണി കിട്ടാന്‍ സാധ്യത, വീട്ടിലിരുന്ന് ചെയ്യാം
ട്രെയിന്‍ തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസില്‍ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോണ്‍ എസി ക്ലാസില്‍ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കും. എന്നാല്‍ ഇന്ന് ഒരുയാത്രക്കാര്‍ക്കും തത്കാല്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല. മെയ്ന്റനന്‍സിനായി സൈറ്റ് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ് എന്നാണ് ഐആര്‍സിടിസി സൈറ്റ് ഓപ്പണാക്കുമ്പോള്‍ കാണാന്‍ കഴിയുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here