പുതുവത്സര തലേന്നും പണിമുടക്കി ഐആർസിറ്റിസി

IRCTC

പുതുവർഷ തലേന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഐആർസിറ്റിസി (IRCTC) ആപ്പും വെബ്‌സൈറ്റും ഇന്ന് പ്രവർത്തനരഹിതമായി. ഈ മാസം തന്നെ ഇത് മൂന്നാമത്തെ തവണയാണ് ഐആർസിറ്റിസി പണിമുടക്കുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിരവധി ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ലോ​ഗിൻ ചെയ്യാൻ പറ്റിയവർക്കാകട്ടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിച്ചില്ല.

Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ

രാവിലെ 10 മണിക്ക്തത്കാൽ (അടിയന്തര) ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ആപ്പും വെബ്സൈറ്റും പണിമുടക്കിയത്. നിരവധി ഉപയോക്താക്കൾ റെയിൽവേയുടെ ഈ അനാസ്ഥക്കെതിരെ നിരാശയും പ്രതിഷേധവും സാമൂഹികമാധ്യമങ്ങളിൽ രേഖപ്പെടുത്തി.

“ഐആർസിറ്റിസി വെബ്‌സൈറ്റ് ഇന്ന് രാവിലെ 10 മണി മുതൽ പ്രവർത്തനരഹിതമാണ്, എനിക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നില്ല. ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ സൈറ്റ് അറ്റകുറ്റപ്പണിയിലാണെന്നാണ് അവർ പറയുന്നത്, ഈ ലോകത്ത് ആരാണ് ജോലി സമയങ്ങളിൽ സൈറ്റ് അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നത്. നിങ്ങളുടെ ഐടി ടീമിനെ മാറ്റേണ്ടതുണ്ടോ”, ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു.

Also Read: അഭിമാനം ആകാശത്തോളം; സ്പേഡെക്സ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

പ്രവർത്തനരഹിതമായ സൈറ്റിൻ്റെ സ്ക്രീൻഷോട്ടുകളും പലരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിനുമുമ്പ് ഡിസംബർ 26 ന്, “മെയിൻ്റനൻസ് ആക്റ്റിവിറ്റി” കാരണം വെബ്‌സൈറ്റും മൊബൈൽ ആപ്പും 1.5 മണിക്കൂർ പ്രവർത്തനരഹിതമായിരുന്നു. ഡിസംബർ 9-നും ഒരു മണിക്കൂറോളം വെബ്‌സൈറ്റ് പ്രവർത്തനരഹിതമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News